ഒമാനിൽ അന്തരീക്ഷ താപനില ഉയരുന്നു

ഒമാനിൽ അന്തരീക്ഷ താപനില ഉയരുന്നു

ഒമാനിലെ വിവിധ മേഖലകളിൽ ചൂടുകൂടി. ദഹീറ ഗവർണറേറ്റിൽ 47.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായാണു റിപ്പോർട്ട്.ദോഫാർ ഗവർണറേറ്റിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില-20.5 ഡിഗ്രി സെൽഷ്യസ്. മരൂഭൂമിയിൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.അതേസമയം, അൽ ഹജ്ർ മലനിരകളിലും സമീപ പ്രദേശങ്ങളിലും മഴ തുടരുകയാണ്.

Leave A Reply
error: Content is protected !!