ഒമാനിൽ കൊവിഡ് രോഗമുക്തി നിരക്ക് 94% ആയി

ഒമാനിൽ കൊവിഡ് രോഗമുക്തി നിരക്ക് 94% ആയി

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 563 പേര്‍ക്കുകൂടി കൊവിഡ് രോഗം ഭേദമായിയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം രാജ്യത്ത്  2,78,195 പേര്‍ക്ക് രോഗം ഭേദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 322 പേര്‍ക്ക് കൂടി കൊവിഡ്  രോഗം പിടിപെട്ടു. ആകെ രോഗികളുടെ എണ്ണം 2,95,857 ആയതായി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഇപ്പോള്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 94% ആയി ഉയര്‍ന്നു. നിലവില്‍ 618 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ 260 പേരാണുള്ളത്.

Leave A Reply
error: Content is protected !!