ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്.

ഇന്നലെയാണ് ധൻബാദ് അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകൾക്ക് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചത് അടക്കം വിവരങ്ങൾ പുറത്തുവന്നതോടെ ദുരൂഹമരണം ദേശീയ ശ്രദ്ധയിലേക്ക് വന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ജാർഖണ്ഡ് ഹൈക്കോടതി, ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ തീരുമാനിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേസ് സിബിഐയ്ക്ക് കൈമാറുമെന്നും കോടതി അറിയിച്ചു.

Leave A Reply
error: Content is protected !!