ഇന്ത്യക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക

ഇന്ത്യക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക

ഇന്ത്യ ശ്രീലങ്ക മൂന്നാം ടി20യിൽ ഇന്ത്യക്കെതിരെ അനായാസ ജയം നേടി ശ്രീലങ്ക ടി20 പരമ്പര സ്വന്തമാക്കി. ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 14.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.

മിനോദ് ഭാനുകയും ധനന്‍ജയ ഡി സിൽവയും ആണ് ശ്രീലങ്കയെ വിജയത്തിൽ എത്തിച്ചത്. രണ്ടാം ടി20യിലും ഇവർ തന്നെയായിരുന്നു ലങ്കയെ വിജയത്തിൽ എത്തിച്ചത്. ധനന്‍ജയ 23 റൺസും വനിന്‍ഡു ഹസരംഗ 14 റൺസ് നേടി. രാഹുൽ ചഹാർ ആണ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ നേടിയത്.

നേരത്തെ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്പിൻ കുരുക്കിൽ തകരുകയായിരുന്നു. മൂന്ന് താരങ്ങൾ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്.വാനിന്ദു ഹസാരംഗ ആണ് ഇന്ത്യയെ തകർത്തത്. നാല് വിക്കറ്റ് ആണ് താരം നേടിയത്.

Leave A Reply
error: Content is protected !!