വീണ്ടും ജയം: നൊവാക് ജ്യോക്കോവിച്ച് നിന സ്റ്റോജനോവിച് സഖ്യം മിക്സഡ് ഡബിൾസ് സെമിയിൽ

വീണ്ടും ജയം: നൊവാക് ജ്യോക്കോവിച്ച് നിന സ്റ്റോജനോവിച് സഖ്യം മിക്സഡ് ഡബിൾസ് സെമിയിൽ

ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച് ഒളിമ്പിക് ടെന്നീസ് സിംഗിൾസിൽ സെമിയിൽ പ്രവേശിച്ചത്തിന് പിന്നാലെ മിക്സഡ് ഡബിൾസിലും ജ്യോക്കോവിച്ച് സഖ്യത്തിന് ജയം. തകർപ്പൻ പ്രകടനമാണ് ഡബിൾസ് സഖ്യം നടത്തിയത്. നൊവാക് ജ്യോക്കോവിച്ച് നിന സ്റ്റോജനോവിച് സഖ്യം ജർമ്മൻ ഡബിൾസ് ടീമായ കെവിൻ, ലൗറ സഖ്യത്തെ ആണ് തോൽപ്പിച്ചത്.

ജയത്തോടെ ടീം സെമിയിലേക്ക് പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. മത്സരത്തിൽ മുഴുവൻ സമയവും ജ്യോക്കോവിച്ച് നിന സ്റ്റോജനോവിച് സഖ്യം ആധിപത്യം നേടി. ഈ സീസണിൽ രണ്ട് സ്വർണം ജ്യോക്കോവിച്ച് നേടുമോ എന്ന അടുത്ത ദിവസങ്ങളിൽ അറിയാം. ജപ്പാൻ താരം കെയ് നിഷികോരിയെ ആണ് ജ്യോക്കോവിച്ച് ഇന്ന് നടന്ന സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്.

Leave A Reply
error: Content is protected !!