മൂന്നാം ടി20 : തകർന്നടിഞ്ഞ് ഇന്ത്യ, ലങ്കയ്ക്ക് 82 റൺസ് വിജയലക്ഷ്യം

മൂന്നാം ടി20 : തകർന്നടിഞ്ഞ് ഇന്ത്യ, ലങ്കയ്ക്ക് 82 റൺസ് വിജയലക്ഷ്യം

ഇന്ത്യ ശ്രീലങ്ക മൂന്നാം ടി20യിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം മത്സരത്തിന് തുടർച്ചയെന്ന പോലെ ഇന്ത്യൻ താരങ്ങൾ തകർന്നടിയുന്നതാണ്ഇന്നും  കാണാൻ കഴിഞ്ഞത്. മൂന്ന് താരങ്ങൾ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 81 റൺസ് ആണ് നേടിയത്.

ഇത്തവണയും സ്പിന്നര്മാര്ക്ക് മുന്നിൽ ഇന്ത്യ തകരുകയായിരുന്നു. വാനിന്ദു ഹസാരംഗ ആണ് ഇന്ത്യയെ തകർത്തത്. നാല് വിക്കറ്റ് ആണ് താരം നേടിയത്. റൺസ് നേടാൻ കഷ്ട്ടപ്പെടുന്ന ഇന്ത്യൻ താരങ്ങളെ ആണ് ഇന്ന് കാണാൻ കഴിഞ്ഞത്. സഞ്ജു സാംസൺ, ധവാൻ, വരുൺ എന്നിവർ റൺസ് ഒന്നും നേടാതെ പുറത്തായി. ഋതുരാജ് ഗെയ്‌ക്‌വാദ്(14), നിതീഷ് റാണ(6). ഭുവനേശ്വര്‍ കുമാര്‍ (16) ,രാഹുല്‍ ചാഹര്‍ (5) എന്നിവരും പെട്ടെന്ന് പുറത്തായി

Leave A Reply
error: Content is protected !!