ബാങ്കുകള്‍ കോവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

ബാങ്കുകള്‍ കോവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാങ്കുകള്‍ കോവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

ബാങ്കുകൾ കർഷകർ,മൽസ്യ തൊഴിലാളികൾ,ടൂറിസം, . വ്യാപാരികൾ, കുടുംബശ്രീ മേഖലകൾക്ക് കൂടുതൽ സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വലിയ പ്രതിസന്ധി അസംഘടിത മേഖലയില്‍ സൃഷ്ടിക്കുകയാണ്. കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ 2021 ഡിസംബര്‍ 31 വരെ കൊവിഡ് ഒന്നാം തരംഗത്താലും അതിനു മുമ്പുള്ള പ്രകൃതി ദുരന്തങ്ങളാലും വലിയ രീതിയില്‍ ബാധിക്കപ്പെട്ട ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപാധികളില്ലാതെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽ ഇക്കാര്യം ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . 4.5 ലക്ഷം കോടിയായി ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തല്‍ കൂട്ടിയിട്ടുണ്ടെന്നും ബാങ്കുകൾ ഇതിന് പരമാവധി പ്രചരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!