യുഎഇയില്‍ 1,550 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 1,550 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 1,550 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 1,508 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ  3,02,236  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,77,801 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,55,183 പേര്‍ രോഗമുക്തരാവുകയും 1,939 പേര്‍ മരണപ്പെടുകയും ചെയ്തു.

Leave A Reply
error: Content is protected !!