കർണാടകയിൽ അജ്ഞാതർ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നൽകി കൊന്നു

കർണാടകയിൽ അജ്ഞാതർ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നൽകി കൊന്നു

കർണാടകയിൽ അജ്ഞാതർ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നൽകി കൊന്നു.ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ അരെഹള്ളി ഹൊബ്ലിയിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് സംഭവം.ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന നാടൻ കുരങ്ങുകളെയാണ് സാമൂഹികദ്രോഹികൾ വിഷം നൽകി കൊന്നത്. വിഷം നൽകിയതിന് പുറമെ കുരങ്ങുകളെ ചാക്കിൽ കെട്ടി വടികൊണ്ട് ക്രൂരമായി അടിച്ചിട്ടുമുണ്ട്.

മുറിവേറ്റാണ് കൂടുതൽ കുരങ്ങുകളും ചത്തത്. ബുധനാഴ്ച രാത്രി 10.30ഓടെയാണ് കുരങ്ങുകളുെട ജഡം ചൗഡെഹള്ളി റോഡ് ജങ്ഷനിൽനിന്നും കണ്ടെത്തിയത്.സംഭവത്തിൽ പൊലീസുമായി സഹകരിച്ച് അസി. ഫോറസ്​റ്റ് കൺസർവേറ്റർ അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000രൂപ പാരിതോഷികവും അഖില കർണാടക പ്രാണി ദയ സംഘ സെക്രട്ടറി സുനിൽ ദുഗരെ പ്രഖ്യാപിച്ചു.

Leave A Reply
error: Content is protected !!