ചിക്കൻ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം: 26 പേര്‍ക്ക് പരിക്ക്

ചിക്കൻ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം: 26 പേര്‍ക്ക് പരിക്ക്

പാലക്കാട്: ചിക്കൻ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. പാലക്കാട് അമ്പലപ്പാറയിലെ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ ആണ് തീപിടിത്തം ഉണ്ടായത്. മണ്ണാർക്കാട് ഫയർ ഫോഴ്സ് ഏറ്റജി തീ അണയ്ക്കുന്നതിനിടെ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചു.

പൊട്ടിത്തെറിയിൽ ഇരുപത്തിയാറ് പേർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും ആണ് പള്ളലേറ്റത്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!