വിദ്യാഭ്യാസ മേഖലയിൽ മാതൃഭാഷ പഠന സൗകര്യം ഉറപ്പാക്കും; പ്രധാനമന്ത്രി

വിദ്യാഭ്യാസ മേഖലയിൽ മാതൃഭാഷ പഠന സൗകര്യം ഉറപ്പാക്കും; പ്രധാനമന്ത്രി

വിദ്യാഭ്യാസ മേഖലയിൽ മാതൃഭാഷ പഠന സൗകര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഐ.ഐ.ടി. വിദ്യഭ്യാസം അഞ്ച് ഭാഷകളിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു . ദേശീയ വിദ്യാഭ്യാസ നയ വാർഷിക പരിപാടിയിൽ വിദ്യാർഥികളോടും അധ്യാപകരോടും വിഡിയോ കോൺഫറൻസ് വഴി സംവദിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

എട്ട് സംസ്ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ് കോളേജുകളിലാണ് അഞ്ച് പ്രാദേശിക ഭാഷകളിൽ എഞ്ചിനീയറിംഗ് പഠനം ആരംഭിക്കാൻ പോകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിലാണ് എഞ്ചിനീയറിംഗ് പഠനം സാധ്യമാകാൻ പോകുന്നതെന്ന് നരേദ്ര മോദി വിശദീകരിച്ചു.

Leave A Reply
error: Content is protected !!