മൂന്നാം ടി20: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

മൂന്നാം ടി20: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ മൂന്നാത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് ടീമുകളും ഓരോ കളി വീതം ജയിച്ച മത്സരത്തിൽ രണ്ട് ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.ആദ്യ മത്സരത്തിൽ 38 റൺസിന് ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ലങ്ക നാല് വിക്കറ്റിന് ജയിച്ചു. ഇന്ന് ഇന്ത്യൻ സമയം എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു.

ഒരു മാറ്റവുമായാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. സന്ദീപ് വാര്യർ ടീമിൽ ഇന്ന് ഇടം നേടി. നവദീപ് സൈനിക്ക് പകരമാണ് തരാം എത്തിയിരിക്കുന്നത്. ശ്രീലങ്കൻ ടീമിലും ഒരു മാറ്റമുണ്ട്. ഇസുരു ഉദാനക്ക് പകരം പതും നിസങ്ക ആണ് ഇന്ന് ടീമിനായി കളിക്കുക.

Leave A Reply
error: Content is protected !!