ടി20 പരമ്പര നേടാൻ ഇന്ത്യയും ശ്രീലങ്കയും : മൂന്നാം ടി20 ഇന്ന്

ടി20 പരമ്പര നേടാൻ ഇന്ത്യയും ശ്രീലങ്കയും : മൂന്നാം ടി20 ഇന്ന്

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ മൂന്നാത്തെ മത്സരം ഇന്ന് നടക്കും. രണ്ട് ടീമുകളും ഓരോ കളി വീതം ജയിച്ച മത്സരത്തിൽ രണ്ട് ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.ആദ്യ മത്സരത്തിൽ 38 റൺസിന് ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ലങ്ക നാല് വിക്കറ്റിന് ജയിച്ചു. ഇന്ന് ഇന്ത്യൻ സമയം എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു.

എട്ട് താരങ്ങള്‍ കോവിഡ് ബാധിതനായ ക്രുണാൽ പാണ്ഡ്യയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാൽ ഇന്നലെ ഇന്ത്യൻ നിരയിൽ പുതുമുഖങ്ങൾ ആയിരുന്നു കൂടുതൽ. നാല് ഇന്ത്യൻ താരങ്ങൾ ആണ് ഇന്നലെ അരങ്ങേറ്റം കുറിച്ചത്. ഇന്നും ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. മുൻനിര താരങ്ങൾ ഇല്ലാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.

Leave A Reply
error: Content is protected !!