”പ്രതിസന്ധി ഒഴിഞ്ഞു”; ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

”പ്രതിസന്ധി ഒഴിഞ്ഞു”; ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായി ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രം. 27 ശതമാനമായിരിക്കും സംവരണം. ഇതിന് പുറമെ, മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയതായും റിപ്പോർട്ട് ഉണ്ട്.

എം.ബി.ബി.എസ്, എം.ഡി, എം.എസ്, ഡിപ്ലോമ, ബി.ഡി.എസ്, എം.ഡി.എസ് എന്നീ കോഴ്‌സുകള്‍ക്ക് 2021-22 അധ്യയന വര്‍ഷം മുതല്‍ സംവരണം ബാധകമായിരിക്കും. വളരെ നാളായി നിലനിന്നിരുന്ന പ്രതിസന്ധിയ്ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് ജൂലൈ 26ന് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave A Reply
error: Content is protected !!