ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍

ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍

ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ മാര്‍ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്.ഉണക്കമുന്തിരിയിൽ വൈറ്റമിന്‍ ബി കോംപ്ലക്സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്.

ഉണക്കമുന്തിരിയില്‍ പോളിഫിനോളിക് ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നതു തടയും. കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്.ധാരാളം കാല്‍സ്യം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ കുട്ടികള്‍ക്കു നല്‍കാവുന്ന മികച്ചൊരു ഭക്ഷ്യവസ്തുവാണിത്. ഇതുപോലെ സ്ത്രീകളിലെ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുംപുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരിയെന്നു പറയാം. ഇതില്‍ ആര്‍ജിനൈന്‍ എന്നൊരു അമിനോആസിഡുണ്ട്. ഇത് ഉദ്ധാരണപ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.

Leave A Reply
error: Content is protected !!