ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി.മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.

പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ മെമ്പര്‍ന്മാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം, യോഗം ചേരാന്‍ പോലീസ് സംരക്ഷണം, സ്റ്റാന്റിംഗ് കമ്മിറ്റികള്‍, പ്ലാനിംഗ് കമ്മിറ്റികള്‍, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ എന്നിവക്കും ഗ്രാമസഭ യോഗങ്ങള്‍ ചേരാനും തുടര്‍ പോലിസ് സംരക്ഷണം എന്നിവ ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റുമാർ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവുകള്‍ നേടിയിരുന്നത്.

Leave A Reply
error: Content is protected !!