ബദാം ഓയിൽ ഉപയോ​ഗിക്കൂ, ചർമ്മപ്രശ്നങ്ങൾ അകറ്റാം

ബദാം ഓയിൽ ഉപയോ​ഗിക്കൂ, ചർമ്മപ്രശ്നങ്ങൾ അകറ്റാം

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ. ചര്‍മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം. സണ്‍ടാന്‍ തടയാൻ ബദാമിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും. ഒരു ടീസ്പൂൺ ബദാം ഓയിലിൽ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്തിടുക. ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങളെ അകറ്റി ചര്‍മ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നു.

കക്ഷത്തിലെ കറുപ്പും സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പ്രധാനമായും ആല്‍മണ്ട് ഓയില്‍. ഇത് കക്ഷത്തില്‍ കിടക്കാന്‍ പോവുന്നതിന് മുന്‍പ് തേച്ച് പിടിപ്പിക്കാം. ഇത് കക്ഷത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇതിൽ അടങ്ങിയിട്ടുള്ള സിങ്കാണ് ചര്‍മ്മത്തിലെ അലര്‍ജിയും ചൊറിച്ചിലും ഇല്ലാതാക്കുന്നത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് മറ്റൊരു കാര്യം.

Leave A Reply
error: Content is protected !!