ജീവനക്കാരെ ആക്രമിച്ച് ജന സേവനകേന്ദ്രം തകർത്ത പ്രതി പിടിയിൽ

ജീവനക്കാരെ ആക്രമിച്ച് ജന സേവനകേന്ദ്രം തകർത്ത പ്രതി പിടിയിൽ

കോഴിക്കോട്: ജന സേവന കേന്ദ്രം തകർത്ത്, ജീവനക്കാരെ ആക്രമിച്ച പ്രതി പിടിയിൽ. കരുമ്പാപൊയില്‍ പൂളക്കാം പൊയില്‍ സനല്‍ ആണ് പിടിയിലായത്. നെടുവണ്ണൂർ പഞ്ചായത്ത്  ഓഫീസിലെത്തിയ ഇയാൾ കുടയിൽ ഒളിപ്പിച്ച വടിവാളുമായിട്ടാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിക്കെതിരെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സനല്‍ പരാതി നല്കിയിരുന്നു. പ്രസ്തുത പരാതി പരിഹരിക്കുകയും ചെയ്തു.

എന്നാല്‍ പരിഹാരം തനിക്ക് സ്വീകാര്യമല്ല എന്ന് പറഞ്ഞ് ഇന്നലെ മദ്യപിച്ചെത്തിയ പ്രതി പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ജനസേവാ കേന്ദ്രത്തിലെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ജനസേവ കേന്ദ്രത്തിലെ ജീവനക്കാരായ അശ്വതി, ഷൈമലത, പ്രസന്ന എന്നിവരെയും ഇയാൾ ആക്രമിച്ചിരുന്നു.

Leave A Reply
error: Content is protected !!