ഭിക്ഷാടനം തടയൽ അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ഭിക്ഷാടനം തടയൽ അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ഡൽഹി: കോവിഡ് വ്യാപനം ഒഴിവാക്കാൻ ഭിക്ഷാടനം തടയണമെന്ന ഹർജി അംഗീകരിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി അറിയിച്ചു. ഭിക്ഷാടകരെ കൺമുന്നിൽ മുന്നിൽ നിന്നു മാറ്റണമെന്നു പറയില്ല. ഇക്കാര്യത്തിൽ വരേണ്യവർഗത്തിന്റെ നിലപാട് എടുക്കാൻ കോടതിക്കു കഴിയില്ല. എന്തുകൊണ്ടാണ് ആളുകൾ ഭിക്ഷയെടുക്കുന്നതെന്നു ചിന്തിക്കണമെന്നും ദാരിദ്ര്യത്തിന്റെ ഒരു ഭാഗമാണതെന്നും ജസ്റ്റിസ് ഡി.വൈ.

ചന്ദ്രചൂഡ് അധ്യക്ഷത വഹിച്ച ബെഞ്ച് വ്യക്തമാക്കി.
ആരും ഭിക്ഷയെടുക്കാൻ ആഗ്രഹിക്കില്ല. മറ്റു വഴിയില്ലാത്തതു കൊണ്ടാണ് അവർ യാചിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Leave A Reply
error: Content is protected !!