ഒരാഴ്ച കൊണ്ട് 90 ശതമാനം ആളുകൾക്കും വാക്സിൻ നൽകിയതായി ഭൂട്ടാൻ

ഒരാഴ്ച കൊണ്ട് 90 ശതമാനം ആളുകൾക്കും വാക്സിൻ നൽകിയതായി ഭൂട്ടാൻ

തിംഫു : കൊവിഡ് പ്രതിരോധ ശേഷിക്കായി വാക്സിൻ മാത്രമാണ് ലോകത്തിന് മുന്നിലുള്ള ഏക പ്രതിവിധി. അതുകൊണ്ടു തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി പൗരൻമാർക്ക് എത്രയും വേഗത്തിൽ വാക്സിൻ നൽകുക എന്നതിനാണ് ഇപ്പോൾ രാജ്യങ്ങൾ പ്രാമുഖ്യം നൽകുന്നത്. കേവലം ഒരാഴ്ച കൊണ്ട് ഈ ഉദ്യമം പൂർത്തീകരിച്ചിരിക്കുകയാണ് ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാൻ.

രണ്ടാം ഡോസ് വാക്സിനാണ് ഭൂട്ടാൻ ഒരാഴ്ച കൊണ്ട് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനത്തിനും നൽകിയത്. ഇതോടെ ലോകരാജ്യങ്ങളുടെ ഇടയിൽ പ്രതീക്ഷയുടെ പുത്തൻ അടയാളമായി ഭൂട്ടാൻ ഇപ്പോൾ മാറിയിരിക്കുകയാണ്.ഈ മാസം 20 തീയതിയോടെയാണ് ഭൂട്ടാൻ രണ്ടാം വാക്സിൻ നൽകാൻ തുടങ്ങിയത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസത്തോടെ മുതിർന്നവർക്ക് ഒന്നാം ഡോസ് നൽകിയിരുന്നു.

Leave A Reply
error: Content is protected !!