നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കുന്ന വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍

നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കുന്ന വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍

മരിയാന ട്രഞ്ചിലെ ഏറ്റവും ആഴകൂടിയ ഭാഗമായ ചലഞ്ചര്‍ ഡീപ്പില്‍ നിന്നും നഗ്നനേത്രങ്ങള്‍ക്കൊണ്ട് മാത്രം കാണാന്‍ സാധിക്കുന്ന അത്ര വലുപ്പമുള്ള വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇവയെ നിരീക്ഷണത്തിലാണെന്നാണ് ഷാംങ്ഹായില്‍ നിന്നുള്ള ഗവേഷക സംഘം വിശദമാക്കുന്നു. സമുദ്രങ്ങളില്‍ തന്നെ ഏറ്റവും ആഴമേറിയ ഭാഗമെന്ന് വിശേഷിപ്പിക്കുന്ന ഇവിടുത്തേക്കുറിച്ച് നിരവധി പ്രചാരണങ്ങളാണ് ഉള്ളത്. മിമി വൈറസുകള്‍ അടക്കമുള്ളവയെയാണ് ചലഞ്ചര്‍ ഡീപ്പില്‍ കണ്ടെത്തിയത്. അമീബയില്‍ താമസമാക്കുന്ന വൈറസുകളാണ് മിമി വൈറസ്.

കടലിന്‍റെ അടിത്തട്ടില്‍ നിന്ന് 36000 അടി ആഴത്തില്‍ നിന്നാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. മറ്റെവിടേയും കണ്ടിട്ടില്ലാത്ത വലിയ വൈറസുകളേയും ഇവിടെ നിന്ന് കണ്ടെത്താനായതായി ഗവേഷകര്‍ വിശദമാക്കുന്നുണ്ട്. മര്‍ദ്ദം അന്തരീക്ഷത്തേക്കാള്‍ 1100 തവണ അധികമായ ഇടങ്ങളില്‍ നിന്നാണ് ഈ ഭീമന്‍ വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!