കക്കൂസ് മാലിന്യം പതിവായി തള്ളുന്നതായി പരാതി

കക്കൂസ് മാലിന്യം പതിവായി തള്ളുന്നതായി പരാതി

പത്തനംതിട്ട: പന്നിവിഴ, ആനന്ദപ്പള്ളി പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യം പതിവായി തള്ളുന്നതായി വ്യാപക പരാതി. അടൂർ നഗരസഭ ആറാംവാര്‍ഡിലെ ഒാള്‍ സെയിന്റ്സ് സ്കൂളിന് സമീപമുള്ള തോട്ടില്‍ നിരവധിതവണയാണ് ഇത്തരത്തിൽ പതിവായി രാത്രിയില്‍ മാലിന്യം തള്ളുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ ചെയര്‍മാന്‍ ഡി. സജിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുൻപ് ഒരു സംഘം ആളുകള്‍ രാത്രിയില്‍ പതിയിരുന്ന് മാലിന്യവുമായി എത്തിയ ടാങ്കറെയും, ഡ്രൈവറെയും പിടികൂടി പൊലീസിന് കൈമാറിയിരുന്നു.

പഴകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് മാലിന്യം തള്ളുന്നതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത്തരത്തിൽ ഈ സംഘം റബർ തോട്ടത്തിലും മാലിന്യം തള്ളിയിട്ടുണ്ട്.

Leave A Reply
error: Content is protected !!