രണ്ടാം ടി20: 2 പന്ത് ബാക്കി നിൽക്കെ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ജയം

രണ്ടാം ടി20: 2 പന്ത് ബാക്കി നിൽക്കെ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ജയം

ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി : 2 പന്ത് ബാക്കി നിൽക്കെയാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പര സമനിലയിൽ ആയി. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ നേടാനായൊള്ളു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി.

മിനോദ് ഭാനുക നേടിയ 36 റൺസിനൊപ്പം പുറത്താകാതെ 40 റൺസുമായി ധനന്‍ജയ ഡി സിൽവയും ശ്രീലങ്കയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ചു. സ്പിൻ കുരുക്കിൽ കുരുങ്ങിയാണ് ഇന്ത്യ തകർന്നത്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. റുതുരാജ് ഗായ്ക്വാഡും ശിഖര്‍ ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 49 റൺസ് നേടി. ഇന്ത്യൻ നിരയിൽ ധവാൻ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ധവാൻ 40 റൺസ് നേടി.

Leave A Reply
error: Content is protected !!