സ്പിൻ കുരുക്കിൽ കുരുങ്ങി ഇന്ത്യ: ലങ്കയ്ക്ക് 133 റൺസ് വിജയ ലക്ഷ്യം

സ്പിൻ കുരുക്കിൽ കുരുങ്ങി ഇന്ത്യ: ലങ്കയ്ക്ക് 133 റൺസ് വിജയ ലക്ഷ്യം

ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20യിൽ ബാറ്റിങ്ങിൽ പിഴച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ നേടാനായൊള്ളു. നാല് താരങ്ങളുടെ അരങ്ങേറ്റവുമായി എത്തിയ ഇന്ത്യൻ താരങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ലങ്കയുടെ സ്പിന്നർമാരുടെ മുന്നിൽ ഇന്ത്യൻ താരങ്ങൾ റൺസ് നേടാൻ കഴിയാതെ പതറുകയായിരുന്നു.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. റുതുരാജ് ഗായ്ക്വാഡും ശിഖര്‍ ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 49 റൺസ് നേടി. ഇന്ത്യൻ നിരയിൽ ധവാൻ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ധവാൻ 40 റൺസ് നേടി. മറ്റാർക്കും തിളങ്ങാനായില്ല. ഭുവനേശ്വര്‍ നിതീഷ് റാണ കൂട്ട്കെട്ട് അഞ്ചാം വിക്കറ്റിൽ 26 റൺസ് നേടിയതാണ് ഇന്ത്യയെ 132 റൺസിലേക്ക് എത്തിച്ചത്.

Leave A Reply
error: Content is protected !!