നാല് ഇന്ത്യൻ താരങ്ങൾക്ക് ഇന്ന് അരങ്ങേറ്റം: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ശ്രീലങ്ക

നാല് ഇന്ത്യൻ താരങ്ങൾക്ക് ഇന്ന് അരങ്ങേറ്റം: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ശ്രീലങ്ക 

ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20 ഇന്ന് ഇന്ത്യൻ സമയം എട്ട് മണിക്ക് ആരംഭിക്കും. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു. എട്ട് താരങ്ങള്‍ കോവിഡ് ബാധിതനായ ക്രുണാൽ പാണ്ഡ്യയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാൽ അടിമുടി മാറ്റവുമായാണ് എത്തുന്നത്. ശിഖർ ധവാൻ നായകനായി ടീമിൽ ഉണ്ട്.

നാല് താരങ്ങൾ ആണ് ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ദേവ്ദത്ത് പാഡിക്കൽ, രുതുരാജ് ഗെയ്ക്വാഡ്, നിതീഷ് റാണ, ചേതൻ സക്കറിയ എന്നിവരാണ് ഇന്ന് ടീമിൽ ഇടം നേടിയ അരങ്ങേറ്റക്കാർ. ലങ്കൻ നിരയിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്.  ഇന്നലെ നടത്താനിരുന്ന മത്സരം ക്രുണാൽ പാണ്ഡ്യാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ ഇന്ന് വിജയിച്ചാൽ [അരമ്ബര സ്വന്തമാക്കാം.

ഇന്ത്യ: ശിഖർ ധവാൻ, രുതുരജ് ഗെയ്ക്ക്വാദ്, ദെവ്ദുത്ത് പദിക്കല്, സഞ്ജു സാംസൺ , നിതീഷ് റാണ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, രാഹുൽ ചഹർ, നവ്ദെഎപ് സൈനി, ചേതൻ സകരിയ, വരുൺ ചക്രവർത്തി

ശ്രീലങ്ക: അവിശ്ക ഫെർണാണ്ടോ, മിനൊദ് ഭനുക , ധനന്ജയ ഡി സിൽവ, സദെഎര സമരവിച്ക്രമ, ദസുന് ശനക , രമേശ് മെൻഡിസ്, വനിംദു ഹസരന്ഗ, ഛമിക കരുണരത്നെ, ഇസുരു ഉദന, അകില ദനന്ജയ, ദുശ്മംഥ ഛമെഎര

 

Leave A Reply
error: Content is protected !!