കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യൻ ടീം; ധവാൻ അടക്കം നാല് ​ബാറ്റ്സ്മാന്മാരും രണ്ട് ഓൾറൗണ്ടർമാരും ഐസൊലേഷനിൽ

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യൻ ടീം; ധവാൻ അടക്കം നാല് ​ബാറ്റ്സ്മാന്മാരും രണ്ട് ഓൾറൗണ്ടർമാരും ഐസൊലേഷനിൽ

ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ടീം പ്രതിസന്ധിയിലായി. പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചതോടെ ടീമിൽ കളിക്കാൻ ആളില്ലാതായി എന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ ശിഖർ ധവാൻ അടക്കം 4 ബാറ്റ്സ്മാന്മാർ ഐസൊലേഷനിലാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ഫൈനൽ ഇലവനെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാവും.

കൃണാൽ പാണ്ഡ്യ, ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡേ, ഹർദ്ദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യുസ്‌വേന്ദ്ര ചഹാൽ, ദേവദത്ത് പടിക്കൽ എന്നിവരാണ് ഐസൊലേഷനിലായിരിക്കുന്നത്. ഇതോടെ ടീമിൽ ബാക്കിയുള്ള സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ വെറും രണ്ട് പേരായി ചുരുങ്ങി. ഋതുരാജ് ഗെയ്ക്‌വാദും നിതീഷ് റാണയും. സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഉണ്ട്.

Leave A Reply
error: Content is protected !!