അമ്പെയ്ത്ത് മത്സരം; പ്രീക്വാർട്ടറിൽ പ്രവീൺ ജാദവ് പുറത്തായി

അമ്പെയ്ത്ത് മത്സരം; പ്രീക്വാർട്ടറിൽ പ്രവീൺ ജാദവ് പുറത്തായി

ടോക്കിയോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ നിന്ന് ഇന്ത്യൻ താരം പ്രവീൺ ജാദവ് പുറത്തായി. പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ ബ്രാഡി എൽസനോട് പരാജയപ്പെട്ടാണ് പ്രവീൺ ജാദവ് പുറത്തായത്. സ്കോർ 6-0. ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഗാൽസൻ ബസർഷപോവിനെ കീഴടക്കിയാണ് പ്രവീൺ ജാദവ് പ്രീക്വാർട്ടറിൽ എത്തിയത്. 6-0 ആയിരുന്നു സ്കോർ.

നേരത്തെ നടന്ന മറ്റൊരു അമ്പെയ്ത്ത് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്കും പരാജയം നേരിട്ടു. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തിൽ ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്കോറിനാണ് തരുൺദീപിൻ്റെ തോൽവി.

Leave A Reply
error: Content is protected !!