ദി ഹണ്ട്രഡ് ടൂർണമെന്റിൽ പുത്തൻ വിപ്ലവം സൃഷ്ട്ടിച്ച്‌ ഇന്ത്യൻ താരങ്ങൾ

ദി ഹണ്ട്രഡ് ടൂർണമെന്റിൽ പുത്തൻ വിപ്ലവം സൃഷ്ട്ടിച്ച്‌ ഇന്ത്യൻ താരങ്ങൾ

ക്രിക്കറ്റ് ഫോർമാറ്റിൽ  ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്തുന്ന ദി ഹണ്ട്രഡ് ടൂർണമെൻ്റ് നടക്കുകയാണ്. പുരുഷ-വനിതാ ടൂർണമെൻ്റുകൾ സമാന്തരമായാണ് നടക്കുന്നത്. പുരുഷ ക്രിക്കറ്റ് ടൂർണമെൻ്റിൽ സ്വാഭാവികമായും ഇന്ത്യൻ താരങ്ങൾ ഇല്ലെങ്കിലും വനിതാ ടീമുകളിൽ ഇന്ത്യൻ പ്രാതിനിധ്യമുണ്ട്. പല ടീമുകളിലായി അഞ്ച് ഇന്ത്യൻ താരങ്ങളാണ് ടൂർണമെൻ്റിൽ കളിക്കുന്നത്. പുതിയ ഫോർമാറ്റിനോട് ഇഴുകിച്ചേരാൻ പല താരങ്ങളും ബുദ്ധിമുട്ടുമ്പോൾ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാകുകയാണ്.

ഷഫാലി വർമ്മ, ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, ദീപ്തി ശർമ്മ, ജമീമ റോഡ്രിഗസ് എന്നിവരാണ് ദി ഹണ്ട്രഡിലെ ഇന്ത്യൻ താരങ്ങൾ. ഇതിൽ ഷഫാലി ഒഴികെ മറ്റെല്ലാ താരങ്ങളും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ മോശം പ്രകടനം നടത്തുകയും ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതിരിക്കുകയും ചെയ്ത യുവതാരം ജമീമ റോഡ്രിഗസ് ആണ് ഹണ്ട്രഡിലെ താരം. കളിച്ച രണ്ട് മത്സരങ്ങളിലും ഫിഫ്റ്റിയടിച്ച താരം 152 റൺസുമായി റൺ വേട്ടയിൽ ഒന്നാമതാണ്. നോർത്തേൺ സൂപ്പർ ചാർജേഴ്സിനായി കളിക്കുന്ന ജമീമ ആദ്യ മത്സരത്തിൽ 92 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ രണ്ടാം മത്സരത്തിൽ നേടിയത് 60 റൺസ്. 180.95 ആണ് സ്ട്രൈക്ക് റേറ്റ്. ആദ്യ മത്സരത്തിൽ 200നു മുകളിലായിരുന്നു ജമീമയുടെ സ്ട്രൈക്ക് റേറ്റ്.

Leave A Reply
error: Content is protected !!