ആലുവയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കൊല: പ്രതികള്‍ അറസ്റ്റില്‍

ആലുവയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കൊല: പ്രതികള്‍ അറസ്റ്റില്‍

ആലുവ: വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയും, പിതാവിനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നുപ്രതികളെ പോലീസ് പിടികൂടി.

നോര്‍ത്ത് പറവൂര്‍, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടില്‍ മിഥുന്‍ (25), മണകുന്നം വില്ലേജ് ഉദയംപേരൂര്‍ പണ്ടാരപ്പാട്ടത്തില്‍ ശരത് (27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടില്‍ അതുല്‍ സുധാകരന്‍ (23) എന്നിവരെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.

മുളന്തുരുത്തി പെരുമ്ബിള്ളി ഈച്ചരവേലില്‍ മത്തായിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി പ്രതികള്‍ അതിക്രമിച്ചുകയറി ജോജി മത്തായിയെ കുത്തി കൊലപ്പെടുത്തുകയും പിതാവ് മത്തായിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ മത്തായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Leave A Reply
error: Content is protected !!