കൊച്ചിയില്‍ ആറുവയസുകാരിക്ക് ക്രൂരമര്‍ദനം; പിതാവിനെ കസ്റ്റഡിയിലെടുത്തു

കൊച്ചിയില്‍ ആറുവയസുകാരിക്ക് ക്രൂരമര്‍ദനം; പിതാവിനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി തോപ്പുംപടിയില്‍ ആന്റണി രാജുവിനെയാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് പിടികൂടിയത്.

കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ആയിരുന്നെന്നും വിവരം. ഇതേതുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.

പ്രതി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദിക്കുമായിരുന്നു. വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന ആന്റണി രാജു കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദനം കൂട്ടിയതെന്നും വിവരം.

നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടി പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. പൊലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു.

Leave A Reply
error: Content is protected !!