ശ്രീലങ്കൻ പര്യടനത്തിൽ വീണ്ടും കോവിഡ് ഭീതി; കൃണാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീലങ്കൻ പര്യടനത്തിൽ വീണ്ടും കോവിഡ് ഭീതി; കൃണാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീലങ്കൻ പര്യടനത്തിനായി എത്തിയ ഇന്ത്യൻ ക്യാമ്പിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി-20 മത്സരം മാറ്റിവച്ചു. നാളെ, 28ആം തീയതിയാവും മാറ്റിവച്ച മത്സരം നടക്കുക. വെള്ളിയാഴ്ചയാവും പരമ്പരയിലെ മൂന്നാം മത്സരം നടക്കുക.

ഇതിനിടെ, ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. തുടഞരമ്പിനു പരുക്കേറ്റതിനെ തുടർന്നാണ് രഹാനെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നത്. പരുക്കിൽ നിന്ന് മുക്തനായ താരം വീണ്ടും പരിശീലനത്തിനിറങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

Leave A Reply
error: Content is protected !!