സീരിയൽ ഷൂട്ടിംഗ് എന്ന വ്യാജേന വാടകവീട്ടിൽ കള്ളനോട്ടടി; ആറംഗ സംഘം പിടിയിൽ

സീരിയൽ ഷൂട്ടിംഗ് എന്ന വ്യാജേന വാടകവീട്ടിൽ കള്ളനോട്ടടി; ആറംഗ സംഘം പിടിയിൽ

എറണാകുളം: സീരിയൽ ഷൂട്ടിംഗ് എന്ന വ്യാജ്യേന വാടകവീട്ടിൽ കള്ളനോട്ടടി. പിറവത്ത് കള്ളനോട്ട് നിർമാണ കേന്ദ്രത്തിൽ റെയ്ഡിൽപിടിച്ചെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട് .

ഇലഞ്ഞിയിലാണ് സംഭവം. പത്തനംതിട്ട സ്വദേശികളായ ആറംഗ സംഘം പിടിയിലായതായി സൂചനയുണ്ട്.

സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്താണ് സംഘം കള്ളനോട്ട് നിർമാണം നടത്തിയത്. ഒൻപത് മാസമായി വീട്ടിൽ കള്ളനോട്ട് നിർമാണം നടത്തിയിരുന്നതായാണ് വിവരം. സ്ഥലത്ത് പൊലീസിന്റേയും ഇന്റലിജൻസിന്റേയും പരിശോധന തുടരുകയാണ്.

Leave A Reply
error: Content is protected !!