ഒളിമ്പിക്സ് മത്സരം; ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്കയെ അട്ടിമറിച്ച് ചെക്ക് താരം

ഒളിമ്പിക്സ് മത്സരം; ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്കയെ അട്ടിമറിച്ച് ചെക്ക് താരം

ടോക്യോ ഒളിമ്പിക്സ് വനിതാ ടെന്നീസ് വിഭാഗ മത്സരത്തിൽ ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്കയ്ക്ക് ഞെട്ടിക്കുന്ന പരാജയം. ചെക്ക് റിപ്പബ്ലിക്കിൻ്റെ മാർക്കേറ്റ വോൻഡ്രൗസോവയാണ് മൂന്നാം റൗണ്ടിൽ ഒസാക്കയെ അട്ടിമറിച്ചിരിക്കുന്നത്. വെറും രണ്ട് സെറ്റുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ അനായാസമായിരുന്നു ചെക്ക് താരത്തിൻ്റെ വിജയം. സ്കോർ 6-1 6-4.

42ആം റാങ്കുകാരിയായ മാർക്കേറ്റ ഡ്രോപ് ഷോട്ടുകൾ കളിച്ചാണ് ഒസാക്കയെ അട്ടി മറിച്ചത്. ആദ്യ 15 മിനിട്ടിൽ തന്നെ ഒസാക്ക നാല് ഗെയിമുകൾ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകൾക്കുള്ളിൽ അവസാനിച്ചു. രണ്ടാം സെറ്റിൽ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടർച്ചയായ രണ്ട് ഗെയിം ജയിച്ചു. പക്ഷെ , തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.

Leave A Reply
error: Content is protected !!