വ​യോ​ധി​ക​യു​ടെ ത​ല ഭി​ത്തി​യി​ലി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു; കൊച്ചുമകനെ പൊലീസ് അറസ്റ്റു ചെയ്തു

വ​യോ​ധി​ക​യു​ടെ ത​ല ഭി​ത്തി​യി​ലി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു; കൊച്ചുമകനെ പൊലീസ് അറസ്റ്റു ചെയ്തു

വെ​ഞ്ഞാ​റ​മൂ​ട്: വ​യോ​ധി​ക​യു​ടെ ത​ല ഭി​ത്തി​യി​ലി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ചെ​റു​മ​ക​നെതി​രേ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നാണ് ആക്രമണം.

വാ​മ​ന​പു​രം മേ​ലാ​റ്റു​മൂ​ഴി ക​രും​കു​റ്റി​ക്ക​ര​കു​റ്റി സ്വ​ദേ​ശി ര​ഞ്ജി​ത്ത് (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഞ്ജി​ത്ത് മ​ദ്യം വാ​ങ്ങാ​ൻ വൃ​ദ്ധ​യോ​ട് പ​ണം ചോ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു. കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങു​മാ​യി​രു​ന്നു. പ​തി​വു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സ​വും മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വീ​ണ്ടും പ​ണം ചോ​ദി​ച്ചു. എ​ന്നാ​ൽ വൃ​ദ്ധ പ​ണം കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ വ​യോ​ധി​ക​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വൃ​ദ്ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Leave A Reply
error: Content is protected !!