യുവാവിനെ അഞ്ചംഗ സംഘം വീട്ടിൽ കയറി കുത്തിക്കൊന്നു

യുവാവിനെ അഞ്ചംഗ സംഘം വീട്ടിൽ കയറി കുത്തിക്കൊന്നു

മുളന്തുരുത്തി: യുവാവിനെ അഞ്ചുപേർ ചേർന്ന്‌ വീട്ടിൽ കയറി കുത്തിക്കൊന്നു. പെരുമ്പിള്ളി സ്ഥാനാർഥിമുക്കിൽ ഈച്ചരവേലിൽ മത്തായിയുടെ മകൻ ജോജി (22) ആണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട യുവാവിനെതിരെ കഞ്ചാവ്‌ വില്പനയ്ക്കും വധശ്രമത്തിനും പോലീസ് കേസെടുത്തിട്ടുള്ളതാണ്.  തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെ രണ്ട്‌ ബൈക്കുകളിലെത്തിയ അക്രമികൾ ജോജിയുമായി വാക്കേറ്റത്തിലേർപ്പെട്ട ശേഷമാണ് കുത്തിയത്.

കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ജോജിയുടെ പിതാവ് മത്തായിക്കും കുത്തേറ്റു. ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജോജി മരിച്ചു. മാതാവ്: ബിന്ദു. സഹോദരൻ: മർക്കോസ്.

Leave A Reply
error: Content is protected !!