വിൻഡീസിനെ എറിഞ്ഞൊതുക്കി ഓസ്‌ട്രേലിയ : മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം

വിൻഡീസിനെ എറിഞ്ഞൊതുക്കി ഓസ്‌ട്രേലിയ : മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം

ഓസ്‌ട്രേലിയ വിൻഡീസ് മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ ഓസ്‌ട്രേലിയ 152ൽ ഒതുക്കി. 55 റൺസുമായി പുറത്താകാതെ നിന്ന എവിന്‍ ലൂയിസ് ഒഴിച്ച് ബാക്കി ആർക്കും വിൻഡീസ് നിരയിൽ തിളങ്ങാനായില്ല. ആറ് താരങ്ങൾ ആണ് ഇരട്ട ആക്കം കാണാതെ പുറത്തായത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹാസൽവുഡ്, ആഷ്ടൺ അഗര്‍, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 30.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. മാത്യു വെയിഡ് പുറത്താകാതെ 51 റൺസ് നേടിയപ്പോൾ അലെക്സ് കാറെ 35 റൺസും മിച്ചല്‍ മാര്‍ഷ് 29 റംസും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉണ്ടായിരുന്ന പരമ്പരയിൽ ഓസ്‌ട്രേലിയ 2-1ന് സ്വന്തമാക്കി.

Leave A Reply
error: Content is protected !!