ഒമാനിൽ 53 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു- ആരോഗ്യ മന്ത്രാലയം

ഒമാനിൽ 53 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു- ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനിൽ ജനസംഖ്യയുടെ 53 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് 1,926,307 പേരാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചത്. 1,587,784 പേർക്ക് ആദ്യ ഡോസ് വാക്സിനെടുത്തു.  338,523  പേരാണ് രണ്ടാമത്തെ ഡോസും  പൂർത്തീകരിച്ചതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു.

രാജ്യത്തെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും പൊതുജനങ്ങളിൽ നിന്നും നല്ല സഹകരണമാണ്  ലഭിക്കുന്നതെന്നും  അധികൃതർ പറയുന്നു.

Leave A Reply
error: Content is protected !!