കുവൈത്തിലെ അമേരിക്കന്‍ എംബസിയില്‍ മലയാളി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

കുവൈത്തിലെ അമേരിക്കന്‍ എംബസിയില്‍ മലയാളി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ എംബസിയില്‍ മലയാളി ജീവനക്കാരൻ  മരിച്ച നിലയിൽ കണ്ടെത്തി. എംബസിയിലെ ശുചിമുറിയില്‍ തലയ്‍ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

എംബസിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‍തിരുന്ന പാലക്കാട് സ്വദേശി ജഗദീഷ് വി അപ്പുക്കുട്ടന്‍ (44) ആണ് മരിച്ചത്.

ജോലിയുടെ ഭാഗമായി കൈയില്‍ കരുതുന്ന പിസ്റ്റളില്‍ നിന്നാണ് വെടിയേറ്റത്. പിസ്റ്റളും മൃതദേഹത്തിന്റെ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി കൈമാറി.

 

Leave A Reply
error: Content is protected !!