രണ്ടാമത്തെ കുഞ്ഞിൻറെ പേര് വെളിപ്പെടുത്തി ഹർഭജൻ ഗീത ദമ്പതികൾ

രണ്ടാമത്തെ കുഞ്ഞിൻറെ പേര് വെളിപ്പെടുത്തി ഹർഭജൻ ഗീത ദമ്പതികൾ

അടുത്തിടെയാണ് ക്രിക്കറ്റ് താരം ഹര്‍ഭജൻ സിംഗിനും നടി ഗീത ബസ്രയ്‍ക്കും രണ്ടാമത്തെ കുട്ടി ജനിച്ചത്. കുഞ്ഞ് ജനിച്ച കാര്യം ഇരുവരും സോഷ്യൽ മീഡിയയിൽകൂടിയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോൾ കുഞ്ഞിൻറെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികൾ.

കുഞ്ഞിന് പേരിട്ടിരിക്കുന്നത് ജൊവാൻ വീര്‍ എന്നാണ് . ഗീത ബ്രസ്രയ്‍ക്കും ഹര്‍ഭജൻ സിംഗിനും ഹിനായ എന്ന മകളും ഉണ്ട്.ഹിനായയും ജൊവാൻ വീരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചാണ് ദമ്പതികൾ പേര് വെളിപ്പെടുത്തിയത്. ഗീത ബസ്രയ്‍ക്കും ഹര്‍ഭജൻ സിംഗിനും ആശംസകളുമായി ഒട്ടേറെ പേരാണ് എത്തുന്നത്.

Leave A Reply
error: Content is protected !!