ഒളിമ്പിക്‌സ് വനിത ഹോക്കിയില്‍ ജർമനിക്കെതിരെ ഇന്ത്യക്ക് തോൽവി

ഒളിമ്പിക്‌സ് വനിത ഹോക്കിയില്‍ ജർമനിക്കെതിരെ ഇന്ത്യക്ക് തോൽവി

ഒളിമ്പിക്‌സ് വനിത ഹോക്കിയില്‍ ഇന്ത്യക്ക് തോൽവി. പോൾ എ മത്സരത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ ജർമ്മനിയോടാണ് തോറ്റത്. മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ജർമനിയുടെ വിജയം. ഇന്ത്യൻ പ്രതോരോധം ഇന്ന് ശക്തമായിരുന്നു. ജർമനി അത് ഭേദിക്കാൻ വളരെയധികം ബുദ്ധിമുട്ടി. ആദ്യ ക്വാർട്ടറിൽ തന്നെ കര്മണി ലീഡ് നേടിയിരുന്നു.

ഇന്ത്യയ്ക്ക് പെനാള്‍ട്ടി സ്ട്രോക്ക് രണ്ടാം പകുതിയിൽ ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. പെനാൽറ്റി ഗുര്‍ജീത് കൗര്‍ നഷ്ടപ്പെടുത്തിയത്. പിന്നീട് ജർമനി രണ്ടാം ഗോൾ നേടി ലീഡ് വർധിപ്പിച്ചു. ജര്‍മ്മനിയുടെ ഗോള്‍ സ്കോറര്‍മാര്‍ ക്യാപ്റ്റന്‍ നൈക്ക് ലോറന്‍സും അന്നേ ചാര്‍ലോട്ട് ഷ്രോഡറും ആണ്. നെതര്‍ലാണ്ട്സിനോട് ആദ്യ മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.

Leave A Reply
error: Content is protected !!