പിതൃ സഹോദരന്റെ വീട്ടിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

പിതൃ സഹോദരന്റെ വീട്ടിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

ആലപ്പുഴ: സ്വർണം മോഷ്ടിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. തൃ​ച്ചാ​റ്റു​കു​ളം കൊ​ഴു​വ​ത​റ വീ​ട്ടി​ല്‍ ജോ​ബി​നെ (36) ആണ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തത്​. പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ മാ​ത്യു ജോ​സ​ഫി​ന്റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് പതിനാല് പവൻ സ്വ​ര്‍​ണം മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ്​, പരാതിക്കാരന്റെ സ​ഹോ​ദര​ പു​ത്ര​ൻ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി 11നാ​ണ്​ ​പ്ര​തി​യും, കൂ​ട്ടു​കാ​ര​നും കൂ​ടി സ്വ​ര്‍​ണം മോ​ഷ്​​ടി​ച്ച​ത്. സം​ഭ​വ​ ദി​വ​സം ഗൃ​ഹ​നാ​ഥ​നും, ഭാ​ര്യ​യും എ​റ​ണാ​കു​ള​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ല്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കി​യ ജോ​ബി​ന്‍ സു​ഹൃ​ത്തു​മാ​യി ബൈ​ക്കി​ല്‍ എ​ത്തി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

മോ​ഷ​ണ​ശേ​ഷം വൈ​ക്ക​ത്തേ​ക്ക് ക​ട​ന്ന ഇ​വ​ര്‍ വൈ​ക്ക​ത്തെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ മോ​ഷ​ണ​ മു​ത​ല്‍ പ​ണ​യം​വെ​ച്ചു. വൈ​ക്കം, കോ​ട്ട​യം, മ​റ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ച ജോ​ബി​നെ തൊ​മ്മ​ന്‍​കു​ത്തില്‍ നി​ന്നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സംഭവത്തിലെ കൂട്ടു പ്രതിയെക്കൂടി പിടികൂടാനുണ്ട്.

Leave A Reply
error: Content is protected !!