മാല മോഷണം – പ്രതി പിടിയിലായി

മാല മോഷണം – പ്രതി പിടിയിലായി

കൊച്ചി: മാ​ല മോ​ഷ്​​ടി​ച്ച കേസിൽ വീ​ട്ടു​ജോ​ലി​ക്കാ​രൻ അറസ്റ്റിൽ.വാ​ള​കം കു​ന്ന​ക്കാ​ല്‍ ഭാ​ഗ​ത്ത്‌ വീ​ട്ടി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന നെ​ല്ലാ​ട് പാ​ല​ത്ത​​ട്ടേ​ല്‍ ബി​ബി​നാ​ണ്​ (33) പി​ടി​യി​ലാ​യ​ത്. ഇയാൾ ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ലെ വ​യോ​ധി​ക​ന്റെ മാ​ല മോ​ഷ്​​ടി​ച്ച​ശേ​ഷം ഫോ​ണ്‍ ഓ​ഫ്‌ ചെ​യ്ത് ഒ​ളി​വി​ല്‍​ പോവുകയായിരുന്നു.

തുടർന്ന് മുവാറ്റുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല​യി​ലെ ഉ​ള്‍​പ്ര​ദേ​ശ​ത്തു​നി​ന്ന് ഇയാളെ പിടികൂടുകയായിരുന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തിരിക്കുകയാണ്.

Leave A Reply
error: Content is protected !!