നവജാത ശിശുക്കളെ വിൽക്കുന്ന വൻ റാക്കറ്റ് പിടിയിലായി

നവജാത ശിശുക്കളെ വിൽക്കുന്ന വൻ റാക്കറ്റ് പിടിയിലായി

മധ്യപ്രദേശ്: നവജാത ശിശുക്കളെ വിൽപ്പന നടത്തുന്ന വൻ റാക്കറ്റ് ഭോപ്പാലിൽ പിടിയിലായി. ഖന്ദ്​വ ജില്ലയില്‍ 16കാരിയുടെ കുഞ്ഞിനെ രണ്ടരലക്ഷം രൂപക്ക്​ വിറ്റതോടെയാണ്​ റാക്കറ്റിനെക്കുറിച്ച്‌​ വിവരങ്ങള്‍ പുറത്തു വരുന്നത്. പ്രായപൂർത്തിയാകാത്ത, അവിവാഹിതരായ പെൺകുട്ടികളുടെ കുട്ടികളെയാണ് ഇത്തരത്തിൽ വിൽപ്പന നടത്തിയിരുന്നത്.​ ഡോ. രേണു സോണി ക്ലിനിക്കില്‍ 16കാരി കുഞ്ഞിനെ പ്രസവിക്കുന്നത്​. പെണ്‍കുട്ടി വിവാഹിതയല്ലാത്തതിനാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ കുടുംബം തയാറായിരുന്നില്ല. ഇതോടെ ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌​ പെണ്‍കുട്ടിയുമായി ബന്ധുക്കള്‍ കടന്നു കളഞ്ഞു.

തുടര്‍ന്ന്​ ഡോക്​ടറായ സൗരഭ്​ സോണി കുഞ്ഞിനെ നോക്കാന്‍ മിഡ്​വൈഫിനെ ഏല്‍പ്പിക്കുകയായിരുന്നു. ശേഷം കുഞ്ഞിനെ വില്‍ക്കാനായി ഒരു ദമ്പതികളുമായി കരാറില്‍ ഏര്‍പ്പെട്ടു. കുഞ്ഞിനെ വാങ്ങാന്‍ ഡോക്​ടര്‍ എത്തിയ​പ്പോള്‍ മിഡ്​വൈഫ്​ കുഞ്ഞിനെ വിട്ടുനല്‍കാന്‍ തയാറായില്ല. തുടര്‍ന്ന്​ ഡോക്​ടര്‍ക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടർന്നാണ് ലക്ഷക്കണക്കിന് രൂപയ്ക്ക് കുട്ടികളെ കച്ചവടം നടത്തുന്ന ഇവർ പിടിയിലായത്.

Leave A Reply
error: Content is protected !!