വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മാണം, നാല് പേർ അറസ്റ്റിൽ

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മാണം, നാല് പേർ അറസ്റ്റിൽ

ഇടുക്കി: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകി കുമളി – കമ്പംമെട്ട് ചെക്ക്പോസ്റ്റ് അതിർത്തികൾ വഴി കേരളത്തിലേക്ക് ആളുകളെ കടത്തിവിട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. കമ്പത്ത് പ്രവർത്തിച്ചിരുന്ന വ്യാജ സ്ഥാപന നടത്തിപ്പുകാരായ ഉ​ത്ത​മ​പാ​ള​യം സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ര്‍, മു​രു​ക​ന്‍, വി​ജ​യ​കു​മാ​ര്‍, വേ​ല്‍​മു​രു​ക​ന്‍ എ​ന്നി​വ​രാണ് അ​റ​സ്​​റ്റിലായത്. വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച കംബ്യൂട്ട​റു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ ഇ​വ​രി​ല്‍​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

കുറച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​മു​ൻപ് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി അ​തി​ര്‍​ത്തി ക​ട​ക്കാ​നെ​ത്തി​യ ര​ണ്ടു​പേ​രെ സം​ശ​യം തോ​ന്നി പൊ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ജി​ല്ല​യി​ലെ തോ​ട്ടം മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെടെ എ​ത്തി​യ​വ​രി​ല്‍ പ​ല​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്നെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave A Reply
error: Content is protected !!