സെക്ടറൽ മജിസ്ട്രേറ്റിനെ മർദ്ദിച്ച പ്രതികൾ പിടിയിൽ

സെക്ടറൽ മജിസ്ട്രേറ്റിനെ മർദ്ദിച്ച പ്രതികൾ പിടിയിൽ

കൊല്ലം: കൊവിഡ് ഡ്യൂട്ടിയിലായിരുന്ന സെക്ടറൽ മജിസ്ട്രേറ്റിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ക​യ്പ​മം​ഗ​ലം പ​ന്ത്ര​ണ്ട് സ്വ​ദേ​ശി ചാ​ര​ങ്ങ​ത്ത് വീ​ട്ടി​ല്‍ വി​പി​ന്‍ (34), ക​യ്പ​മം​ഗ​ലം അ​റ​വു​ശാ​ല സ്വ​ദേ​ശി നെ​ല്ലി​ക്ക​ത്ത​റ ഷി​വാ​സ് (24) എ​ന്നി​വ​രാണ് അറസ്റ്റിലായത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടായിരുന്നു സംഭവം നടന്നത്. മൂ​ന്നു​പീ​ടി​ക​യി​ല്‍ വെച്ച് ക​യ്പ​മം​ഗ​ലം സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ് ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി വേ​ര​ന്‍​ക​ട​വ​ത്ത് മാ​ഹി​റി​നെ (27) നാ​ലം​ഗ സം​ഘം മ​ര്‍​ദി​ക്കുകയായിരുന്നു.

മൂ​ന്നു​ പീ​ടി​ക കി​ഴ​ക്ക് ഗു​ഡ്​​ല​ക്ക് ഫ്ലാ​റ്റി​ന​ടു​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ നി​ല്‍​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്ത​തി​ന് സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റി​ന് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു. സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.

Leave A Reply
error: Content is protected !!