ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങളുടെ സമയക്രമം പുറത്തുവിട്ടു

ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങളുടെ സമയക്രമം പുറത്തുവിട്ടു

മുംബൈ: കോവിഡ് രണ്ടാം തരംഗം മൂലം നിർത്തിവച്ചിരുന്ന ഐപിഎൽ പതിനാലാം സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്തംബർ 19 മുതൽ പുനരാരംഭിക്കും. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ബാക്കിയുള്ളത്. ഒക്ടോബർ 15നാണ് ഫൈനൽ നടക്കും. 13 മത്സരങ്ങൾക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും.

ഷാർജയിൽ എലിമിനേറ്ററും രണ്ടാം ക്വാളിഫയർ മത്സരങ്ങൾ ഉൾപ്പെടെ പത്ത് മത്സരങ്ങൾ നടക്കും. രണ്ട് വീതം മത്സരങ്ങൾ നടത്താനാണ് ബിസിസിഐ തീരുമാനം എടുത്തിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങൾ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് ഇപ്പോൾ ഒന്നാമത്.

Leave A Reply
error: Content is protected !!