പ്രമുഖ ദക്ഷിണേന്ത്യൻ നടി ജയന്തി നിര്യാതയായി

പ്രമുഖ ദക്ഷിണേന്ത്യൻ നടി ജയന്തി നിര്യാതയായി

ബെംഗളൂരു: പ്രമുഖ ദക്ഷിണേന്ത്യൻ താരം ജയന്തി (76 ) അന്തരിച്ചതായി റിപ്പോർട്ടുകൾ. വാർധക്യ സഹജമായ അസുഖങ്ങൾ കാരണമാണ് മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് നിഗമനം.

അഞ്ച് ഭാഷകളിലായി നൂറോളം സിനിമകളിൽ നടിയായി ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കന്നഡ സിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അഭിനയ ശാരദ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം വേഷം അണിഞ്ഞിട്ടുണ്ട്.

Leave A Reply
error: Content is protected !!