ആരാണ് ബ്ലാസ്റ്റേഴ്സിലെത്തിയ പുതിയ താരം അഡ്രിയാൻ ലൂണ? താരത്തിനെ പരിചയപ്പെടാം..

ആരാണ് ബ്ലാസ്റ്റേഴ്സിലെത്തിയ പുതിയ താരം അഡ്രിയാൻ ലൂണ? താരത്തിനെ പരിചയപ്പെടാം..

വളരെ അവിചാരിതമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചത്. 29കാരനായ അഡ്രിയാൻ നിക്കോളസ് ലൂണ റെറ്റമാർ എന്ന അഡ്രിയാൻ ലൂണയെ ടീമിൽ എത്തിച്ചു എന്ന് ഇന്നലെ രാത്രിയാണ് ക്ലബ് തങ്ങളുടെ നവമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. സാധാരണ രീതിയിൽ പുതിയ താരങ്ങളെ സൈൻ ചെയ്യുമ്പോഴൊക്കെ ബിൽഡപ്പ് നടത്താറുള്ള ബ്ലാസ്റ്റേഴ്സ് ഇക്കുറി വളരെ രഹസ്യമായാണ് സൈനിങ് പ്രഖ്യാപനം നടത്തിയത്. ക്ലബുമായി ചേർന്ന് കേൾക്കുന്ന അഭ്യൂഹങ്ങളിൽ ഒരിക്കൽ പോലും ഈ ഉറുഗ്വേക്കാരൻ്റെ പേര് കേട്ടതുമില്ല. ഊഹക്കച്ചവടക്കാരെയൊക്കെ നിരാശരാക്കി ഇവിടെ സ്കോർ ചെയ്തത് ക്ലബ് തന്നെയാണ്.

അറ്റാക്കിംഗ് മിഡ്ല്ഫീൽഡറായ ലൂണ, ഓസ്ട്രേലിയയിലെ എ ലീഗിൽ കളിക്കുന്ന മെൽബൺ സിറ്റിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിഒൽ 24 മത്സരങ്ങൾ കളിച്ച ലൂണ മൂന്ന് ഗോളുകളും 4 അസിസ്റ്റും നേടി. അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡിയോ വാണ്ടറേഴ്‌സ്, ഡിഫെൻസർ സ്‌പോർട്ടിങ് എന്നീ ഉറുഗ്വേൻ ക്ലബുകളുടെ യൂത്ത് ടീമിലൂടെ കരിയർ ആരംഭിച്ച താരം ഡിഫൻസോർ സ്പോർട്ടിംഗിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. അവിടെ 38 മത്സരങ്ങൾ കളിച്ച് നാല് ഗോളുകൾ നേടിയ താരം സ്പാനിഷ് ക്ലബ് എസ്പാന്യോളിലേക്ക് കൂടുമാറുകയായിരിന്നു.

Leave A Reply
error: Content is protected !!