മൂന്നാം ടി 20 : സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് ജയം

മൂന്നാം ടി 20 : സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് ജയം

ഞായറാഴ്ച ഹരാരെയിൽ നടന്ന മൂന്ന് ടി 20 മത്സരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.ജയത്തോടെ അവർ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച സിംബാബ്‌വെ 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. 20 കാരനായ ഓപ്പണർ വെസ്ലി മാധവെറിന്റെ 36 പന്തിൽ 54 ഉം പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ റെജിസ് ചകബ്വയുടെ 22 പന്തിലെ 48 റൺസം അവരെ മികച്ച സ്‌കോറിൽ എത്തിച്ചു.

മാധേവറും ചകബ്വയും മികച്ച പ്രകടനം ആണ് നടത്തിയത്. 15 പന്തിൽ നിന്ന് പുറത്താകാതെ 31 റൺസ് നേടിയ റയാനും മികച്ച പിന്തുണ നൽകി. ചകബ്വയുടെ വിക്കറ്റ് ഉൾപ്പെടെ മൂന്ന് ഓവറിൽ നിന്ന് ബംഗ്ലാദേശ് പേസർ സൗമ്യ സർക്കാർ 2 വിക്കറ്റ് നേടി.

സർക്കാരിൽ ബാറ്റിങ്ങിലും മികവ് കാട്ടി. 49 പന്തിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്സറും ഉൾപ്പെടെ 68 റൺസ് നേടി ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കാൻ വലിയ പങ്ക് വഹിച്ചു. 13 പന്തിൽ നിന്ന് 25 റൺസ് നേടി ഷാക്കിബ് അൽ ഹസനും മികച്ച പിന്തുണ നൽകി.

സ്‌കോർ:

സിംബാബ്‌വെ: 20 ഓവറിൽ 5 വിക്കറ്റിന് 193
ബംഗ്ലാദേശ്: 19.2 ഓവറിൽ 5 ന് 194

Leave A Reply
error: Content is protected !!