നാല് വിക്കറ്റുമായി ഭുവനേശ്വർ കുമാർ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

നാല് വിക്കറ്റുമായി ഭുവനേശ്വർ കുമാർ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 38 റൺസ് വിജയം. ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയ ഭുവനേശ്വർ കുമാർ ആണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. ഇന്ത്യ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ ഇന്നിങ്‌സ് 18.3 ഓവറിൽ 126 റൺസിൽ അവസാനിച്ചു. അസലങ്ക മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

26 പന്തിൽ 46 റൺസ് നേടിയ ചരിത് അസലങ്കയും, അവിഷ്ക ഫെര്‍ണാണ്ടോയും(26) ആണ് ശ്രീലങ്കയ്ക്കായി പൊരുതിയത്. ഭുവനേശ്വര്‍ കുമാര്‍ നാലും ദീപക് ചഹാര്‍ രണ്ട് വിക്കറ്റ് ഇന്ത്യക്കായി നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധവാൻ, സൂര്യകുമാർ എന്നിവരുടെ ബാറ്റിംഗ് മികവിൽ ആണ് 164 റൺസ് നേടിയത്.

Leave A Reply
error: Content is protected !!